Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Capitals

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് താ​ര​ലേ​ലം; ഡ​ൽ​ഹി മി​ന്നു മ​ണി​യെ നി​ല​നി​ർ​ത്തി

കൊ​ച്ചി: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ അ​ഞ്ചാം സീ​സ​ണി​ൽ നി​ല​നി​ർ​ത്തി​യ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ടീ​മു​ക​ൾ പു​റ​ത്തു​വി​ട്ടു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഗ്രേ​സ് ഹാ​രി​സി​നെ ഒ​ഴി​വാ​ക്കി​യ​താ​ണ് പ​ട്ടി​ക​യി​ലെ ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം. മും​ബൈ ഇ​ന്ത്യ​ൻ​സും യു​വ വി​ക്ക​റ്റ് കീ​പ്പ​ർ-​ബാ​റ്റ​ർ ജി. ​ക​മാ​ലി​നി​യെ ഒ​ഴി​വാ​ക്കി.

2027 ജ​നു​വ​രി 14 മു​ത​ൽ ഫെ​ബ്രു​വ​രി ഏ​ഴു വ​രെ​യാ​ണ് അ​ഞ്ചാം സീ​സ​ൺ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് ഫ്രാ​ഞ്ചൈ​സി​ക​ളി​ലാ​യി ആ​കെ 63 താ​ര​ങ്ങ​ളെ​യാ​ണ് ടീ​മു​ക​ൾ നി​ല​നി​ർ​ത്തി​യ​ത്. നി​ല​നി​ർ​ത്തി​യ താ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സാ​ണ് മു​ന്നി​ൽ. 15 താ​ര​ങ്ങ​ളെ​യാ​ണ് ഗു​ജ​റാ​ത്ത് നി​ല​നി​ർ​ത്തി​യ​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​ർ​സി​ബി 13 താ​ര​ങ്ങ​ളെ​യും ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് 13 താ​ര​ങ്ങ​ളെ​യും നി​ല​നി​ർ​ത്തി. മും​ബൈ ഇ​ന്ത്യ​ൻ​സും യു​പി​വാ​രി​യേ​ഴ്സും 11 താ​ര​ങ്ങ​ളെ വീ​ത​മാ​ണ് ടീ​മി​ൽ നി​ല​നി​ർ​ത്തി​യ​ത്. ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന, റി​ച്ച ഘോ​ഷ്, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​ൾ​റൗ​ണ്ട​ർ എ​ൽ​സി പെ​റി​യെ​യും ആ​ർ​സി​ബി നി​ല​നി​ർ​ത്തി. അ​തേ​സ​മ​യം ഗ്രേ​സ് ഹാ​രി​സി​നൊ​പ്പം ഇം​ഗ്ല​ണ്ട് സ്പി​ന്ന​ർ ലി​ൻ​സി സ്മി​ത്ത്, ദ​യാ​ള​ൻ ഹേ​മ​ല​ത എ​ന്നി​വ​രെ ആ​ർ​സി​ബി ഒ​ഴി​വാ​ക്കി.

മും​ബൈ ഇ​ന്ത്യ​ൻ​സി​ൽ നാ​യി​ക ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, നാ​റ്റ് സി​വ​ർ-​ബ്ര​ണ്ട്, ഹെ​യ്‌​ലി മാ​ത്യൂ​സ്, മ​ല​യാ​ളി താ​രം സ​ജ്ജ​ന സ​ജീ​വ​ൻ എ​ന്നി​വ​ർ തു​ട​രും. എ​ന്നാ​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ര​ധാ​ന നി​ല​നി​ർ​ത്ത​ലു​ക​ളി​ലൊ​ന്നാ​യി​രു​ന്ന ജി. ​ക​മാ​ലി​നി​യെ​യും സാ​യ്ക ഇ​ഷാ​ഖി​നെ​യും മും​ബൈ ഒ​ഴി​വാ​ക്കി.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് നാ​യി​ക ജെ​മീ​മ റോ​ഡ്രി​ഗ്സ്, ഷെ​ഫാ​ലി വ​ർ​മ്മ, മ​രി​സാ​നെ കാ​പ്പ് എ​ന്നി​വ​ർ​ക്കൊ​പ്പം മ​ല​യാ​ളി ഓ​ൾ​റൗ​ണ്ട​ർ മി​ന്നു മ​ണി​യെ​യും നി​ല​നി​ർ​ത്തി. സ്നേ​ഹ് റാ​ണ, അ​ലാ​ന കിം​ഗ്, ലി​സെ​ല്ലെ ലീ ​എ​ന്നി​വ​രെ ഡ​ൽ​ഹി ഒ​ഴി​വാ​ക്കി.

യു​പി വാ​രി​യേ​ഴ്സ് ക്യാ​പ്റ്റ​ൻ മെ​ഗ് ലാ​ന്നിം​ഗ്, ദീ​പ്തി ശ​ർ​മ്മ, സോ​ഫി എ​ക്ലെ​സ്റ്റോ​ൺ എ​ന്നി​വ​രെ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ശ്വേ​ത സെ​ഹ്‌​രാ​വ​ത്, ആ​ശ ശോ​ഭ​ന, ഡീ​ൻ​ഡ്ര ഡോ​ട്ടി​ൻ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ആ​ഷ്‌​ലി ഗാ​ർ​ഡ്ന​ർ, ബെ​ത്ത് മൂ​ണി, രേ​ണു​ക സിം​ഗ് എ​ന്നി​വ​ര​ട​ക്കം 15 പ്ര​മു​ഖ താ​ര​ങ്ങ​ളെ ടീ​മി​ൽ നി​ല​നി​ർ​ത്തി.

Sports

ഐ​പി​എ​ല്ലി​ൽ ഇ​ന്ന് തീ​പാ​റും പോ​രാ​ട്ടം ; കോ​ല്‍​ക്ക​ത്ത​യും ഡ​ല്‍​ഹി​യും നേ​ര്‍​ക്കു​നേ​ര്‍

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ഇ​ന്ന് ഇ​റ​ങ്ങും. വൈ​കു​ന്നേ​രം 7.30ന് ​ഡ​ൽ​ഹി അ​രു​ൺ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ പി​ന്നി​ലു​ള്ള ഇ​രു​ടീ​മു​ക​ൾ​ക്കും ഇ​ന്ന​ത്തെ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഡ​ൽ​ഹി ഏ​ഴാം സ്ഥാ​ന​ത്തും കോ​ൽ​ക്ക​ത്ത എ​ട്ടാ​മ​തു​മാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് കോ​ൽ​ക്ക​ത്ത ഇ​ന്ന് മൈ​താ​ന​ത്തി​റ​ങ്ങു​ന്ന​ത്. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്താ​നാ​കും ഡ​ൽ​ഹി​യു​ടെ ശ്ര​മം.

ബാ​റ്റി​ങ്ങി​ലെ സ്ഥി​ര​ത​യി​ല്ലാ​യ്മ​യാ​ണ് ഡ​ൽ​ഹി​യു​ടെ പ്ര​ധാ​ന പ്ര​ശ്നം. ബാ​റ്റ​ർ​മാ​ർ മി​ക​വു കാ​ണി​ച്ചാ​ൽ മാ​ത്ര​മേ ടീ​മി​ന് മു​ന്നേ​റാനാ​വൂ. ബൗ​ളി​ങ്ങി​നെ തു​ണ​യ്ക്കു​ന്ന ഡ​ൽ​ഹി സ്റ്റേ​ഡി​യ​ത്തി​ൽ അ​ക്സ​റും കു​ൽ​ദീ​പും സ്റ്റാ​ർ​ക്കു​മ​ട​ങ്ങു​ന്ന​വ​ർ തി​ള​ങ്ങി​യാ​ൽ ഡ​ൽ​ഹി​യെ പിടിച്ചുകെട്ടാനാവില്ല.

ബൗ​ളിം​ഗ് ക​രു​ത്തി​ലാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ മു​ന്നേ​റ്റം. വ​ൻ തോ​ൽ​വി​ക​ളു​ടെ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം രാ​ജ​സ്ഥാ​നെ വീ​ഴ്ത്തി​യ കോ​ൽ​ക്ക​ത്ത പി​ന്നാ​ലെ ല​ക്നോ​വി​നേ​യും ഹൈ​ദ​രാ​ബാ​ദി​നേ​യും വീ​ഴ്ത്തി​യി​രു​ന്നു.

 

Sports

എ​തി​രാ​ളി​ക​ള്‍ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ് ആ​ണോ..? സ​ഞ്ജു സാം​സ​ണി​ന്‍റെ ക​ലി​പ്പ​ന്‍ ബാ​റ്റിം​ഗ് ഉ​റ​പ്പ്..

“ത​ള്ളേ പി​ള്ളേ... ക​ലി​പ്പ് തീ​ര​ണി​ല്ല​കെ​ട്ടാ”... എ​ന്ന രാ​ജ​മാ​ണി​ക്യം സ്റ്റൈ​ലി​ലാ​ണോ തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​നാ​യ സ​ഞ്ജു സാം​സ​ണ്‍..? ഇ​ങ്ങ​നൊ​രു സം​ശ​യ​ത്തി​ന്‍റെ കാ​ര​ണം ഒ​ന്നു മാ​ത്രം. ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​നെ കാ​ണു​ന്ന​തോ​ടെ സ​ഞ്ജു ക​ലി​പ്പ് മോ​ഡി​ലേ​ക്കു മാ​റും. 2026 സീ​സ​ണി​ല്‍ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​ന് എ​തി​രേ ക​ളി​ച്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലാ​യി 202 റ​ണ്‍​സാ​ണ് സ​ഞ്ജു അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ചെ​ന്നൈ​യി​ല്‍​വ​ച്ചു ന​ട​ന്ന ആ​ദ്യ ഏ​റ്റു​മു​ട്ട​ലി​ല്‍ 56 പ​ന്തി​ല്‍ നാ​ല് സി​ക്‌​സും 15 ഫോ​റും അ​ട​ക്കം സ​ഞ്ജു പു​റ​ത്താ​കാ​തെ നേ​ടി​യ​ത് 115 റ​ണ്‍​സ്. ഡ​ല്‍​ഹി അ​രു​ണ്‍ ജ​യ്റ്റ്‌ലി ​സ്റ്റേ​ഡി​യ​ത്തി​ല്‍​വ​ച്ചു ന​ട​ന്ന ര​ണ്ടാം അ​ങ്ക​ത്തി​ല്‍ 52 പ​ന്തി​ല്‍ ആ​റ് സി​ക്‌​സും ഏ​ഴ് ഫോ​റും അ​ട​ക്കം പു​റ​ത്താ​കാ​തെ നേ​ടി​യ​ത് 87 റ​ണ്‍​സ്. 19-ാം സീ​സ​ണ്‍ ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​നോ​ട് സ​ഞ്ജു​വി​നു ക​ട്ട​ക്ക​ലി​പ്പാ​ണെ​ന്ന​തി​ന് ഇ​തി​ല്‍​ക്കൂ​ടു​ത​ല്‍ എ​ന്തു​വേ​ണം.

സെ​ഞ്ചു​റി​ക്കാ​യി ശ്ര​മി​ക്കാ​തെ ടീ​മി​നാ​യി ക​ളി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് 87 നോ​ട്ടൗ​ട്ടി​നു​ശേ​ഷം സ​ഞ്ജു പ്ര​തി​ക​രി​ച്ച​ത്. ഡ​ല്‍​ഹി​ക്ക് എ​തി​രാ​യ ര​ണ്ട് മ​ത്സ​ര​ത്തി​ലും സ​ഞ്ജു പു​റ​ത്താ​യി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യം. ഈ ​ര​ണ്ട് മ​ത്സ​ര​ത്തി​ലും ചെ​ന്നൈ ജ​യി​ച്ച​പ്പോ​ള്‍ സ​ഞ്ജു​വാ​യി​രു​ന്നു പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

ഒ​രു ഐ​പി​എ​ല്‍ എ​ഡി​ഷ​ന്‍റെ ലീ​ഗ് റൗ​ണ്ടി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ടീ​മി​ന് എ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​ല്‍ വി​രാ​ട് കോ​ഹ്‌​ലി (2016ല്‍ ​ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് എ​തി​രേ 209), കെ.​എ​ല്‍. രാ​ഹു​ല്‍ (2022ല്‍ ​മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് എ​തി​രേ 206) എ​ന്നി​വ​ര്‍​ക്കു പി​ന്നി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തും സ​ഞ്ജു (202) എ​ത്തി. ഈ ​ക​ണ​ക്കി​ല്‍ 200 ക​ട​ക്കു​ന്ന മൂ​ന്നാ​മ​ത് മാ​ത്രം ബാ​റ്റ​റാ​ണ് സ​ഞ്ജു.

2025ലും ​ഡ​ല്‍​ഹി​യെ ത​ല്ലി

2026 സീ​സ​ണി​ല്‍ മാ​ത്ര​മ​ല്ല, 2025 സീ​സ​ണി​ലും ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​ന് എ​തി​രേ സ​ഞ്ജു സാം​സ​ണ്‍ മി​ന്നും ബാ​റ്റിം​ഗാ​ണ് കാ​ഴ്ച​വ​ച്ച​ത്. 2025ല്‍ ​സ​ഞ്ജു രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ക്യാ​പ്റ്റ​നാ​യി​രു​ന്നു. ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​ന് എ​തി​രേ സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍ സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്‌​സ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. 19 പ​ന്തി​ല്‍ മൂ​ന്ന് സി​ക്‌​സും ര​ണ്ട് ഫോ​റും അ​ട​ക്കം 31 റ​ണ്‍​സ് എ​ടു​ത്ത സ​ഞ്ജു റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ടാ​യാ​ണ് ക്രീ​സ് വി​ട്ട​ത്. 2025 സീ​സ​ണി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 46 പ​ന്തി​ല്‍ ആ​റ് സി​ക്‌​സും എ​ട്ട് ഫോ​റും അ​ട​ക്കം 86 റ​ണ്‍​സ് സ​ഞ്ജു അ​ടി​ച്ചു​കൂ​ട്ടി.

സ​ഞ്ജു Vs ഡി​സി

ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​ന് എ​തി​രേ ഐ​പി​എ​ല്ലി​ല്‍ സ​ഞ്ജു​വി​ന്‍റെ ട്രാ​ക്ക് റി​ക്കാ​ര്‍​ഡ് മി​ക​ച്ച​താ​ണ്. 2013 മു​ത​ല്‍ 2026വ​രെ​യാ​യി സ​ഞ്ജു 21 മ​ത്സ​ര​ങ്ങ​ള്‍ ഡ​ല്‍​ഹി​ക്ക് എ​തി​രേ ക​ളി​ച്ചു. അ​തി​ലെ 19 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് 44.28 ശ​രാ​ശ​രി​യി​ല്‍ 620 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. ഇ​ത്ത​വ​ണ നേ​ടി​യ 115 നോ​ട്ടൗ​ട്ടാ​ണ് ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​ന് എ​തി​രേ സ​ഞ്ജു​വി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍. ഒ​രു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ര്‍​ധ​സെ​ഞ്ചു​റി​യും ഡി​സി​ക്ക് എ​തി​രേ സ​ഞ്ജു നേ​ടി. സ്‌​ട്രൈ​ക്ക് റേ​റ്റ് 156.17. അ​ഞ്ച് ത​വ​ണ നോ​ട്ടൗ​ട്ടാ​യി. 57 ഫോ​റും 32 സി​ക്‌​സും ഡ​ല്‍​ഹി​ക്ക് എ​തി​രേ സ​ഞ്ജു​വി​ന്‍റെ ബാ​റ്റി​ല്‍​നി​ന്നു പി​റ​ന്നു.

Sports

ഐ​പി​എ​ൽ; ചെ​ന്നൈ​യ്ക്ക് 156 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് 156 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് നേ‌​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് 155 റ​ൺ​സ് നേ​ടി​യ​ത്.

40 റ​ൺ​സ് നേ​ടി​യ സ​മീ​ർ റി​സ്‌​വി​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് (38), പ​തും നി​സ്സ​ങ്ക (19) തു​ട​ങ്ങി​യ​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ചെ​ന്നൈ​യ്ക്കാ​യി നൂ​ർ അ​ഹ​മ്മ​ദ് ര​ണ്ടും അ​ക്കീ​ൽ ഹൊ​സൈ​ൻ, മു​കേ​ഷ് ചൗ​ധ​രി, ഗു​ർ​ജ​പ്നീ​ത് സിം​ഗ്, ജാ​മി ഓ​വ​ർ​ട്ട​ൺ എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റും വീ​ഴ്ത്തി.

ഒ​മ്പ​തു ക​ളി​യി​ൽ എ​ട്ട് പോ​യി​ന്‍റ് വീ​ത​മാ​ണ് ചെ​ന്നൈ​ക്കും ഡ​ല്‍​ഹി​ക്കു​മു​ള്ള​ത്. ഇ​തി​ൽ നാ​ല് ജ​യം, അ​ഞ്ച് തോ​ൽ​വി​യും ഉ​ൾ​പ്പെ​ടും റ​ൺ​നി​ര​ക്കി​ൽ ചെ​ന്നൈ ആ​റും ഡ​ൽ​ഹി ഏ​ഴും സ്ഥാ​ന​ത്താ​ണ്. പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ഇ​രു​ടീ​മി​നും ജ​യം അ​നി​വാ​ര്യ​മാ​ണ്.

Sports

രാ​ഹു​ലും നി​സ​ങ്ക​യും ന​യി​ച്ചു; ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

ജ​യ്പൂ​ര്‍: ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 226 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം അ​ഞ്ചു​പ​ന്തും ഏ​ഴു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ക്യാ​പി​റ്റ​ല്‍​സ് മ​റി​ക​ട​ന്നു.

അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി​യ കെ.​എ​ല്‍.​രാ​ഹു​ൽ (40 പ​ന്തി​ല്‍ 75) പ​തും നി​സ​ങ്ക (33 പ​ന്തി​ല്‍ 62) എ​ന്നി​വ​രു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ അ​നാ​യാ​സ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ഡ​ല്‍​ഹി​ക്ക് രാ​ഹു​ല്‍ - നി​സ​ങ്ക സ​ഖ്യം മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്.

ഇ​രു​വ​രും ഒ​ന്നാം വി​ക്ക​റ്റി​ല്‍ 110 റ​ണ്‍​സാ​ണ് ചേ​ര്‍​ത്ത​ത്. 10-ാം ഓ​വ​റി​ല്‍ മാ​ത്ര​മാ​ണ് രാ​ജ​സ്ഥാ​ന് കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ന്‍ സാ​ധി​ച്ച​ത്. നി​സ​ങ്ക​യെ ര​വീ​ന്ദ്ര ജ​ഡേ​ജ പു​റ​ത്താ​ക്കി. തു​ട​ര്‍​ന്നെ​ത്തി​യ നി​തീ​ഷ് റാ​ണ (17 പ​ന്തി​ല്‍ 33) രാ​ഹു​ലി​നൊ​പ്പം നി​ര്‍​ണാ​യ​ക​മാ​യ 61 റ​ണ്‍​സും കൂ​ട്ടി​ചേ​ര്‍​ത്തു.

എ​ന്നാ​ല്‍ നി​തീ​ഷ് 15-ാം ഓ​വ​റി​ല്‍ പു​റ​ത്താ​യി. പി​ന്നാ​ലെ രാ​ഹു​ലും മ​ട​ങ്ങി. പി​ടി​ച്ച് നി​ന്ന് ക​ളി​ച്ച ട്രി​സ്റ്റ​ണ്‍ സ്റ്റ​ബ്‌​സ് (19) അ​ഷു​തോ​ഷ് ശ​ര്‍​മ (25) സ​ഖ്യം ഡ​ല്‍​ഹി​യ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റാ​നും ഡ​ൽ​ഹി​ക്കാ​യി. സ്കോ​ർ: രാ​ജ​സ്ഥാ​ന്‍ 225/6 ഡ​ൽ​ഹി 226/3 (19.1).

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത രാ​ജ​സ്ഥാ​ന്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 225 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. 50 പ​ന്തി​ല്‍ 90 റ​ണ്‍​സെ​ടു​ത്ത റി​യാ​ന്‍ പ​രാ​ഗാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ഡോ​ണോ​വ​ന്‍ ഫെ​രേ​ര (47*) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. 14 പ​ന്തി​ൽ നി​ന്ന് ആ​റു സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഫെ​രേ​ര​യു​ടെ ഇ​ന്നിം​ഗ്സ്.

Sports

റി​യാ​ന്‍ പ​രാ​ഗി​ന് അ​ർ​ധ​സെ​ഞ്ചു​റി; രാ​ജ​സ്ഥാ​ന് കൂ​റ്റ​ൻ സ്കോ​ർ

ജ​യ്പൂ​ര്‍: ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് 226 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ ആ​റു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 225 റ​ൺ​സ് നേ​ടി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ റി​യാ​ന്‍ പ​രാ​ഗി​ന്‍റെ (90) പ്ര​ക​ട​ന​മാ​ണ് ടീ​മി​നെ മി​ക​ച്ച നി​ല​യി​ൽ എ​ത്തി​ച്ച​ത്. ഡോ​ണോ​വ​ന്‍ ഫെ​രേ​ര പു​റ​ത്താ​കാ​തെ 47 റ​ൺ​സ് നേ​ടി. 14 പ​ന്തി​ൽ നി​ന്ന് ആ​റു സി​ക്സും ര​ണ്ട് ഫോ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഫെ​രേ​ര​യു​ടെ ഇ​ന്നിം​ഗ്സ്.

ധ്രു​വ് ജു​റ​ല്‍ (42), ര​വീ​ന്ദ്ര ജ​ഡേ​ജ (20) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഡ​ല്‍​ഹി​ക്കാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് മൂ​ന്നും കൈ​ല്‍ ജാ​മി​സ​ണും അ​ക്സ​ര്‍ പ​ട്ടേ​ലും ടി.​ന​ട​രാ​ജ​നും ഓ​രോ​വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

പ​​വ​​ർ പ്ലേ​​ ച​​തി​​ച്ചു; ഡ​​ൽ​​ഹി​​ക്ക് മോ​ശം റി​ക്കാ​ര്‍​ഡ്‌

ഡ​​ൽ​​ഹി: ഐ​​പി​​എ​​ല്ലി​​ൽ നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ർ​​ഡ് അ​​ക്കൗ​​ണ്ടി​​ലാ​​ക്കി ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ്. പ​​വ​​ർ പ്ലേ​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ സ്കോ​​റെ​​ന്ന മോ​​ശം റി​​ക്കാ​​ർ​​ഡാ​​ണ് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഡ​​ൽ​​ഹി​​യു​​ടെ പേ​​രി​​ലാ​​യ​​ത്.

പ​​വ​​ർ പ്ലേ​​യി​​ൽ 13 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് ഡ​​ൽ​​ഹി നേ​​ടി​​യ​​ത്. ആ​​റ് വി​​ക്ക​​റ്റും ന​​ഷ്ട​​മാ​​യി​​രു​​ന്നു. രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സും സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദും ഇ​​തോ​​ടെ നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ർ​​ഡി​​ൽ​​നി​​ന്ന് ര​​ക്ഷ​​പ്പെ​​ട്ടു.

2009ൽ ​​ആ​​ർ​​സി​​ബി​​ക്കെ​​തി​​രേ രാ​​ജ​​സ്ഥാ​​ൻ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 14 റ​​ണ്‍​സാ​​ണ് നേ​​ടി​​യ​​ത്. 2022ൽ ​​രാ​​ജ​​സ്ഥാ​​നെ​​തി​​രേ ഹൈ​​ദ​​രാ​​ബാ​​ദ്് മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 14 റ​​ണ്‍​സ് എ​​ടു​​ത്തി​​രു​​ന്നു.

ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ആ​​ണ് ഈ ​​പ​​ട്ടി​​ക​​യി​​ൽ നാ​​ലം സ്ഥാ​​ന​​ക്കാ​​ർ. ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 15 റ​​ണ്‍​സാ​​ണ് ചെ​​ന്നൈ​​യു​​ടെ സ്കോ​​ർ.

Sports

ത​ക​ർ​ന്ന​ടി​ഞ്ഞ് ഡ​ൽ​ഹി; ആ​ർ​സി​ബി​ക്ക് 76 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​വി​നെ​തി​രെ ത​ക​ർ​ന്ന​ടി​ഞ്ഞ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി 16.3 ഓ​വ​റി​ൽ 75 റ​ൺ​സി​ൽ‌ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ആ​ർ​സി​ബി​യു​ടെ വി​ജ​യ​ല​ക്ഷ്യം 76 റ​ൺ​സാ​യി.

ആ​ർ​സി​ബി​യു​ടെ പേ​സ​ർ​മാ​ർ​ക്ക് മു​ന്നി​ൽ ഡ​ൽ​ഹി ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. നാ​ല് വി​ക്ക​റ്റെ​ടു​ത്ത ജോ​ഷ് ഹേ​സ​ൽ​വു​ഡും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ഭു​വ​നേ​ശ്വ​ർ കു​മാ​റും ചേ​ർ​ന്നാ​ണ് ഡ​ൽ​ഹി ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. ര​സി​ഖ് സ​ലാം ദ​റും സു​യാ​ഷ് ശ​ർ​മ​യും ക്രു​ണാ​ൽ പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

30 റൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് പോ​റ​ലാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ്സ്കോ​റ​ർ. ഡേ​വി​ഡ് മി​ല്ല​ർ 19 റ​ൺ​സും കൈ​ൽ ജാ​മി​സ​ൺ 12 റ​ൺ​സും എ​ടു​ത്തു. മ​റ്റാ​ർ​ക്കും ഡ​ൽ​ഹി നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല.

Sports

അ​ടി​ച്ച് ക​സ​റി പ്ര​ഭ്സി​മ്രാ​നും ശ്രേ​യ​സും; ഡ​ൽ​ഹി​ക്കെ​തി​രെ പ​ഞ്ചാ​ബി​ന് ഗം​ഭീ​ര ജ​യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന് ഗം​ഭീ​ര ജ​യം. ആ​റ് വി​ക്ക​റ്റി​നാ​ണ് പ​ഞ്ചാ​ബ് വി​ജ​യി​ച്ച​ത്.

ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 265 റ​ൺ​സ് എ​ന്ന പ​ടു​കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഏ​ഴ് പ​ന്ത് ബാ​ക്കി​ൽ​ക്കെ പ​ഞ്ചാ​ബ് മ​റി​ക​ട​ന്നു. പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. പ്ര​ഭ്സി​മ്രാ​ൻ 26 പ​ന്തി​ൽ നി​ന്ന് 76 റ​ൺ​സും ശ്രേ​യ​സ് 36 പ​ന്തി​ൽ നി​ന്ന് 71 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്.

17 പ​ന്തി​ൽ നി​ന്ന് 43 റ​ൺ​സെ​ടു​ത്ത പ്രി​യാ​ൻ​ഷ് ആ​ര്യ​യു​ടെ ഇ​ന്നിം​ഗ്സും നി​ർ​ണാ​യ​ക​മാ​യി. ഡ​ൽ​ഹി​ക്ക് വേ​ണ്ടി കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. വി​പ്‌​രാ​ജ് നി​ഗ​മും അ​ക്സ​ർ പ​ട്ടേ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 264 റ​ൺ​സെ​ടു​ത്ത​ത്. സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നി​തീ​ഷ് റാ​ണാ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ൺ ഡ​ൽ​ഹി കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. രാ​ഹു​ൽ 152 റ​ൺ​സാ​ണെ​ടു​ത്ത​ത്. 67 പ​ന്തി​ൽ 16 ബൗ​ണ്ട​റി​യും ഒ​ന്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

91 റ​ൺ​സാ​ണ് റാ​ണ അ​ടി​ച്ചെ​ടു​ത്ത​ത്. 44 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്. പ​ഞ്ചാ​ബി​ന് വേ​ണ്ടി അ​ർ​ഷ്ദീ​പ് സിം​ഗും സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

വി​ജ​യ​ത്തോ​ടെ പ​ഞ്ചാ​ബ് കിം​ഗ്സി​ന് 13 പോ​യി​ന്‍റാ​യി. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള പ​ഞ്ചാ​ബ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ക​യാ​ണ്.

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി രാ​ഹു​ലും റാ​ണ​യും; ഡ​ൽ​ഹി​ക്ക് കൂ​റ്റ​ൻ സ്കോ​ർ

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 264 റ​ൺ​സാ​ണെ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നി​തീ​ഷ് റാ​ണാ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ൺ ഡ​ൽ​ഹി കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. രാ​ഹു​ൽ 152 റ​ൺ​സാ​ണെ​ടു​ത്ത​ത്. 67 പ​ന്തി​ൽ 16 ബൗ​ണ്ട​റി​യും ഒ​ന്പ​ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

91 റ​ൺ​സാ​ണ് റാ​ണ അ​ടി​ച്ചെ​ടു​ത്ത​ത്. 44 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്. പ​ഞ്ചാ​ബി​ന് വേ​ണ്ടി അ​ർ​ഷ്ദീ​പ് സിം​ഗും സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Sports

ഐ​പി​എ​ൽ: പ​ഞ്ചാ​ബി​നെ​തി​രെ ടോ​സ് നേ​ടി ഡ​ൽ​ഹി

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഡ​ൽ​ഹി അ​രു​ൺ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്: കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), പാ​തും നി​സം​ഗ, സ​മീ​ർ റി​സ്‌​വി, അ​ക്സ​ർ പ​ട്ടേ​ൽ (ക്യാ​പ്റ്റ​ൻ), നി​തീ​ഷ് റാ​ണ, ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, ഡേ​വി​ഡ് മി​ല്ല​ർ, ലും​ഗി എ​ൻ​ഗി​ഡി, കു​ൽ​ദീ​പ് യാ​ദ​വ്, ടി. ​ന​ട​രാ​ജ​ൻ, മു​കേ​ഷ് കു​മാ​ർ.

ടീം ​പ​ഞ്ചാ​ബ് കിം​ഗ്സ്: പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), പ്രി​യാ​ൻ​ഷ് ആ​ര്യ, കൂ​പ്പ​ർ കോ​ണോ​ലി, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), ശ​ശാ​ങ്ക് സിം​ഗ്, മാ​ർ​ക​സ് സ്റ്റോ​യ്നി​സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, വി​ജ​യ്കു​മാ​ർ വൈ​ശാ​ഖ്, അ​ർ​ഷ്ദീ​പ് സിം​ഗ്, യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ.

Sports

ബാ​റ്റിം​ഗി​ൽ അ​ഭി​ഷേ​ക്, ബൗ​ളിം​ഗി​ൽ മ​ലിം​ഗ; ഹൈ​ദ​രാ​ബാ​ദി​ന് വ​മ്പ​ൻ ജ​യം

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് വ​മ്പ​ൻ ജ​യം. 47 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഹൈ​ദ​രാ​ബാ​ദ് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ നേ​ടി​യെ​ടു​ത്ത​ത്. സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 242/2 ഡ​ൽ​ഹി 195/9.

ഹൈ​ദ​രാ​ബാ​ദ് ഉ​യ​ര്‍​ത്തി​യ 243 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഡ​ല്‍​ഹി​ക്ക് 20 ഓ​വ​റി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 195 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ. 30 പ​ന്തി​ല്‍ 57 റ​ണ്‍​സെ​ടു​ത്ത നി​തീ​ഷ് റാ​ണ​യാ​ണ് ഡ​ല്‍​ഹി​യു​ടെ ടോ​പ് സ്കോ​റ​ര്‍.

സ​മീ​ര്‍ റി​സ്‌​വി (41), കെ.​എ​ല്‍. രാ​ഹു​ല്‍ (37),ട്രി​സ്റ്റ​ന്‍ സ്റ്റ​ബ്സ് (27) എ​ന്നി​വ​രാ​ണ് ഡ​ല്‍​ഹി​യു​ടെ പ്ര​ധാ​ന സ്കോ​റ​ർ​മാ​ർ. ഹൈ​ദ​രാ​ബാ​ദി​നാ​യി ഇ​ഷാ​ന്‍ മ​ലിം​ഗ നാ​ലും ഹ​ര്‍​ഷ് ദു​ബെ മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യ​ത്തോ​ടെ ഹൈ​ദ​രാ​ബാ​ദ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്നു.

നേ​ര​ത്തെ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ അ​പ​രാ​ജി​ത സെ​ഞ്ചു​റി​യും ഹെ​ൻ​ഡ്രി​ച്ച് ക്ലാ​സ​ന്‍റെ (13 പന്തിൽ 37) കൂ​റ്റ​ന​ടി​യു​മാ​ണ് എ​സ്ആ​ർ​എ​ച്ചി​ന് കൂ​റ്റ​ൻ ടോ​ട്ട​ൽ സ​മ്മാ​നി​ച്ച​ത്. 68 പ​ന്തി​ൽ പ​ത്ത് വീ​തം സി​ക്‌​സ​റും ഫോ​റു​ക​ളും അ​ട​ക്കം 135 റ​ൺ​സാ​ണ് അ​ഭി​ഷേ​ക് നേ​ടി​യ​ത്.

Sports

ഐ​പി​എ​ൽ: ബം​ഗ​ളൂ​രു​വി​നെ​തി​രെ ടോ​സ് നേ​ടി ഡ​ൽ​ഹി

ബം​ഗ​ളൂ​രു: ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന​ര മു​ത​ൽ ബം​ഗ​ളൂ​രു​വി​ലെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു: വി​രാ​ട് കോ​ഹ്‌​ലി, ഫി​ൽ സാ​ൾ​ട്ട്, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, ര​ജ​ത് പാ​ട്ടീ​ദാ​ർ (ക്യാ​പ്റ്റ​ൻ), ജി​തേ​ഷ് ശ​ർ​മ (വി​ക്ക​റ്റ് കീ​പ്പ​ർ), ടിം ​ഡേ​വി​ഡ്, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ക്രു​ണാ​ൽ പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, സു​യാ​ഷ് ശ​ർ​മ, ജോ​ഷ് ഹേ​സ​ൽ​വു​ഡ്.

ടീം ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്: പാ​തും നി​സ​ങ്ക, കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), സ​മീ​ർ റി​സ്‌​വി, അ​ക്സ​ർ പ​ട്ടേ​ൽ (ക്യാ​പ്റ്റ​ൻ), ഡേ​വി​ഡ് മി​ല്ല​ർ, ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, ഓ​ഖി​ബ് ന​ബി ദ​ർ, ലും​ഗി എ​ൻ​ഗി​ഡി, കു​ൽ​ദീ​പ് യാ​ദ​വ്, ടി. ​ന​ട​രാ​ജ​ൻ, മു​കേ​ഷ് കു​മാ​ർ.

Sports

ഗി​ല്‍ മു​ന്നി​ല്‍ നി​ന്ന് ന​യി​ച്ചു ; ഡ​ല്‍​ഹി​ക്ക് കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ​തി​രെ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് 211 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 210 റ​ൺ​സ് നേ​ടി.

ഗു​ജ​റാ​ത്തി​നാ​യി ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്ലും (70) ജോ​സ് ബ​ട്‌​ല​റും (52) വാ​ഷിം​ഗ്‌​ട​ണ്‍ സു​ന്ദ​റും (55) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ഡ​ല്‍​ഹി​ക്കാ​യി മു​കേ​ഷ് കു​മാ​ര്‍ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. 45 പ​ന്തി​ല്‍ 70 റ​ണ്‍​സെ​ടു​ത്ത ശു​ഭ്മാ​ന്‍ ഗി​ല്ലാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ര്‍.

ടോ​സ് നേ​ടി​യ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ക​ഴി​ഞ്ഞ മ​ത്സ​രം ജ​യി​ച്ച ടീ​മി​ല്‍ മാ​റ്റ​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഡ​ല്‍​ഹി മൂ​ന്നാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.

അ​തേ​സ​മ​യം രാ​ജ​സ്ഥാ​ൻ റോ​യ​ല്‍​സി​നെ​തി​രെ തോ​റ്റ ടീ​മി​ല്‍ ഗു​ജ​റാ​ത്ത് ഒ​രു മാ​റ്റം വ​രു​ത്തി. ക്യാ​പ്റ്റ​നാ​യി ശു​ഭ്മാ​ന്‍ ഗി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ കു​മാ​ര്‍ കു​ഷാ​ഗ്ര പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ നി​ന്ന് പു​റ​ത്താ​യി.

Sports

ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്ക് ടോ​സ്; മും​ബൈ​യ്ക്ക് ബാ​റ്റിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന​ര മു​ത​ൽ ഡ​ൽ​ഹി​യി​ലെ അ​രു​ൺ ജെ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്: കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), പാ​തും നി​സം​ഗ, നി​തീ​ഷ് റാ​ണ, അ​ക്സ​ർ പ​ട്ടേ​ൽ (ക്യാ​പ്റ്റ​ൻ), ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ്, ഡേ​വി​ഡ് മി​ല്ല​ർ, വി​പ്‌​രാ​ജ് നി​ഗം, ലും​ഗി എ​ൻ​ഗി​ഡി, കു​ൽ​ദീ​പ് യാ​ദ​വ്, ടി. ​ന​ട​രാ​ജ​ൻ, മു​കേ​ഷ് കു​മാ​ർ.

ടീം ​മും​ബൈ ഇ​ന്ത്യ​ൻ​സ്: രോ​ഹി​ത് ശ​ർ​മ, റി​യാ​ൻ റി​ക്കി​ൽ​ട​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), തി​ല​ക് വ​ർ​മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ന​മാ​ൻ ദി​ർ, ഷെ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡ്, മി​ച്ച​ൽ സാ​ന്‍റ്ന​ർ, കോ​ർ​ബി​ൻ ബോ​ഷ്, ശ​ർ​ദൂ​ൽ ഠാ​ക്കൂ​ർ, ദീ​പ​ക്ക് ചാ​ഹ​ർ, ജ​സ്പ്രീ​ത് ബും​റ.

Sports

ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് തി​രി​ച്ച​ടി; ബെ​ന്‍ ഡ​ക്ക​റ്റ്‌ ഐ​പി​എ​ല്ലി​ല്‍ നി​ന്ന് പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. ക്യാ​പി​റ്റ​ൽ​സി​ന്‍റെ ഇം​ഗ്ലീ​ഷ് സൂ​പ്പ​ർ താ​രം ബെ​ൻ ഡ​ക്ക​റ്റ് ഐ​പി​എ​ല്ലി​ൽ നി​ന്ന് പി​ന്മാ​റി.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഐ​പി​എ​ല്ലി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള തീ​രു​മാ​നം ബെ​ൻ ഡ​ക്ക​റ്റ് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. വ​രാ​നി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​ന് വേ​ണ്ടി ത​ന്റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ഐ​പി​എ​ല്ലി​ല്‍ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നാ​ണ് ഡ​ക്ക​റ്റ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ച​ത്.

ഐ​പി​എ​ല്ലി​ൽ നി​ന്ന് പി​ന്മാ​റാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത് ഏ​റെ ആ​ലോ​ചി​ച്ചാ​ണ് എ​ന്നും താ​രം കു​റി​ച്ചു. ഡ​ൽ​ഹി ടീ​മി​നോ​ടും ആ​രാ​ധ​ക​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് എ​ലി​മി​നേ​റ്റ​ർ: ഡ​ൽ​ഹി​ക്ക് ടോ​സ്; ഗു​ജ​റാ​ത്തി​ന് ബാ​റ്റിം​ഗ്

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ എ​ലി​മി​നേ​റ്റ​റി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ​തി​രെ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ വ​ഡോ​ദ​ര​യി​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, അ​നു​ഷ്ക ശ​ർ​മ, ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​ർ (ക്യാ​പ്റ്റ​ൻ), ജോ​ർ​ജി​യ വെ​യ​ർ​ഹാം, ഭാ​ര​തി ഫു​ൽ​മാ​ലി, ക​നി​കാ അ​ഹു​ജ, കാ​ഷ്‌​വി ഗൗ​തം, ത​നു​ജ കാ​ൺ​വെ​ർ, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ, രാ​ജേ​ശ്വ​രി ഗ​യ​ക്ക്വാ​ദ്.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ടീം: ​ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ഫാ​ലി വ​ർ​മ, ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മാ​രി​സ​ൻ കാ​പ്പ്, ചി​ന്നെ​ല്ലെ ഹെ​ൻ‌​റി, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ് റാ​ണെ, മി​ന്നു മ​ണി, ശ്രീ ​ച​ര​ണി, ന​ന്ദ​നി ശ​ർ​മ.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ആ​ർ​സി​ബി​ക്ക് ആ​ദ്യ തോ​ൽ​വി

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന് തോ​ൽ​വി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് ഡ​ൽ​ഹി സ്വ​ന്ത​മാ​ക്കി​യ​ത്.

ഈ ​സീ​സ​ണി​ലെ ബം​ഗ​ളൂ​രു​വി​ന്‍റെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്. സ്കോ​ർ: ബം​ഗ​ളൂ​രു 109/10 ഡ​ൽ​ഹി 111/3 (15.4). ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി നി​ശ്ചി​ത ഓ​വ​റി​ൽ 109 റ​ൺ​സ് നേ​ടി. ഡ​ൽ​ഹി 26 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ റ​ൺ​സ് കു​റി​ച്ചു.

ഡ​ൽ​ഹി​ക്ക് വേ​ണ്ടി ലോ​റ വോ​ൾ​വാ​ർ​ഡ് പു​റ​ത്താ​കാ​തെ 45 റ​ൺ​സ് നേ​ടി. ക്യാ​പ്റ്റ​ൻ ജെ​മീ​മ റോ​ഡ്രി​ഗ​സ് 24 റ​ൺ​സും നേ​ടി. നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി​ക്കാ​യി 38 റ​ൺ​സ് നേ​ടി സ്‌​മൃ​തി മ​ന്ദാ​ന ടോ​പ് സ്കോ​റ​റാ​യി. മൂ​ന്നു താ​ര​ങ്ങ​ൾ​ക്കു മാ​ത്ര​മെ ബം​ഗ​ളൂ​രു നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യൊ​ള്ളൂ.

ഡ​ൽ​ഹി​ക്ക് വേ​ണ്ടി ന​ന്ദി​നി ശ​ർ​മ്മ മൂ​ന്നും ചി​നെ​ല്ലെ ഹെ​ൻ​റി​യും മാ​രി​സാ​ൻ കാ​പ്പും മ​ല​യാ​ളി താ​രം മി​ന്നു​മ​ണി​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. പ​ത്തു പോ​യി​ന്‍റു​മാ​യി ആ​ർ​സി​ബി നേ​ര​ത്ത ത​ന്നെ പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചി​രു​ന്നു.

 

 

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഡ​ൽ​ഹി​ക്ക് ടോ​സ്; ആ​ർ​സി​ബി​ക്ക് ബാ​റ്റിം​ഗ്

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൾ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വ​ഡോ​ദ​ര​യി​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

ഗം​ഭീ​ര ഫോ​മി​ലു​ള്ള ആ​ർ​സി​ബി തു​ട​ർ​ച്ച​യാ​യ ആ​റാം വി​ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന ടീം ​ഈ സീ​സി​ണി​ൽ അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ക​യാ​ണ്. സീ​സ​ണി​ൽ നേ​ര​ത്തെ ത​ന്നെ ആ​ർ​സി​ബി പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ച ടീ​മി​ന് 10 പോ​യി​ന്‍റാ​ണു​ള്ള​ത്.

മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ജെ​മീ​മ റോ​ഡ്രി​ഗ​സ് ന​യി​ക്കു​ന്ന ടീ​മി​ന് നാ​ല് പോ​യി​ന്‍റാ​ണു​ള്ള​ത്. 

ടീം ​ആ​ർ​സി​ബി: ഗ്രെ​യ്സ് ഹാ​രി​സ്, സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ജോ​ർ​ജി​യ വോ​ൾ, ഗൗ​ത​മി നാ​യ​ക്ക്, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, രാ​ധാ യാ​ദ​വ്, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, സ​യാ​ലി സ​ത്ഗ​രെ , ലോ​റ​ൻ ബെ​ൽ.

ടീം ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്: ഷെ​ഫാ​ലി വ​ർ​മ, ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മാ​രി​സ​ൻ കാ​പ്പ്, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ് റാ​ണ, ചി​നെ​ല്ലെ ഹെ​ൻ‌​റി, ശ്രീ ​ച​ര​ണി, ന​ന്ദ​നി ശ​ർ​മ, മി​ന്നു മ​ണി.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ഡ​ൽ​ഹി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ഏ​ഴു​വി​ക്ക​റ്റ് ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സ് നേ​ടി.

155 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഡ​ൽ​ഹി ഓ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. ക്യാ​പ്റ്റ​ൻ ജെ​മീ​മ റോ​ഡ്രി​ഗ​സിന്‍റെ വെ​ടി​ക്കെ​ട്ട് അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് (51) ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ലി​സെ​ല്ലെ ലീ 46 ​റ​ൺ​സു​മാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

സ്കോ​ർ: മും​ബൈ 154/5 ഡ​ൽ​ഹി 155/3. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ​ക്കാ​യി നാ​റ്റ് സ്കീ​വ​ർ ബ്ര​ണ്ട് (65 ), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (41 ) എ​ന്നി​വ​ർ തി​ള​ങ്ങി. ഡ​ൽ​ഹി​ക്കാ​യി ശ്രീ ​ച​ര​ണി മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി. ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Sports

വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ്; വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്ന് ആ​ര്‍​സി​ബി

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി​ക്കെ​തി​രെ ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഡ​ൽ​ഹി ക്യാ​പി​റ്റ​ല്‍​സ് ഉ​യ​ര്‍​ത്തി​യ 167 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പ​ത്ത് പ​ന്തു​ക​ളും എ​ട്ടു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ആ​ര്‍​സി​ബി മ​റി​ക​ട​ന്നു.

സ്കോ​ർ: ഡ​ൽ​ഹി 166/10 ബം​ഗ​ളൂ​രു 169/2 (18.2). ആ​ര്‍​സി​ബി​ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ന്‍ സ്മൃ​തി മ​ന്ദാ​ന​യും (96) ജോ​ര്‍​ജി​യ വോ​ളും (54) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. ഗ്രേ​സ് ഹാ​രി​സ് (ഒ​ന്ന്) സ്മൃ​തി മ​ന്ദാ​ന എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഡ​ൽ​ഹി ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ആ​ദ്യ ര​ണ്ട് ഓ​വ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട‌​മാ​യി​രു​ന്നു. അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ (62), വാ​ല​റ്റ​ത്ത് പൊ​രു​തി​യ ലൂ​സി ഹാ​മി​ൽ​ട്ട​ൻ (36), സ്നേ​ഹ റാ​ണ (22) എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

ആ​ര്‍​സി​ബി​ക്ക് വേ​ണ്ടി ലോ​റ​ന്‍ ബെ​ല്‍, സാ​യാ​ലി എ​ന്നി​വ​ര്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി. സ്മൃ​തി മ​ന്ദാ​ന​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലി​ല്‍ നാ​ലു ക​ളി​യും വി​ജ​യി​ച്ച ആ​ര്‍​സി​ബി പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

 

Sports

ഷെ​ഫാ​ലി വ​ർ​മ​യ്ക്ക് അ​ർ​ധ​സെ​ഞ്ചു​റി; ബം​ഗ​ളൂ​രു​വി​ന് 167 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി​ക്കെ​തി​രെ ബം​ഗ​ളൂ​രു​വി​ന് 167 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്ക് ആ​ദ്യ ര​ണ്ട് ഓ​വ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്ട‌​മാ​കു​ക​യാ​യി​രു​ന്നു.

ലി​സെ​ല്ലെ ലീ (​നാ​ല്), ലോ​റ വോ​ൾ​വാ​ർ​ഡ് (0), ക്യാ​പ്റ്റ​ൻ ജ​മീ​മ റോ​ഡ്രി​ഗ​സ് (നാ​ല്), മാ​രി​സാ​നെ കാ​പ്പ് (0) എ​ന്നി​വ​രാ​ണ് വ​ന്ന​പോ​ലെ മ​ട​ങ്ങി​യ​ത്. ഇ​തോ‌​ടെ ഡ​ൽ​ഹി 4ന് 10 ​എ​ന്ന പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​യി​രു​ന്നു.

അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷെ​ഫാ​ലി വ​ർ​മ (62), വാ​ല​റ്റ​ത്ത് പൊ​രു​തി​യ ലൂ​സി ഹാ​മി​ൽ​ട്ട​ൻ (36), സ്നേ​ഹ റാ​ണ (22) എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. ബം​ഗ​ളൂ​രു​വി​നാ​യി ലോ​റ​ൽ ബെ​ൽ, സ​യാ​ലി സ​ത്ഘ​രെ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്; ഡ​ൽ​ഹിക്ക് ജ​യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ യു​പി വാ​രി​യേ​ഴ്സി​നെ ഏ​ഴ് വി​ക്ക​റ്റി​നു ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് തോ​ൽ​പ്പി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​പി, ക്യാ​പ്റ്റ​ൻ മെ​ഗ് ലാ​ന്നിം​ഗ് (38 പ​ന്തി​ൽ 54), ഹ​ർ​ലീ​ൻ ഡി​യോ​ൾ (36 പ​ന്തി​ൽ 47) എ​ന്നി​വ​രി​ലൂ​ടെ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സ് നേ​ടി.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഡ​ൽ​ഹി, ലി​സെ​ൽ ലീ​യു​ടെ (44 പ​ന്തി​ൽ 67) ക​രു​ത്തി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 158 റ​ൺ​സ് എ​ടു​ത്ത് 2026 സീ​സ​ണി​ലെ ആ​ദ്യ ജ​യ​ം നേടി. അ​വ​സാ​ന പ​ന്തി​ലാ​യി​രു​ന്നു ജ​യം.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​ന് ആ​വേ​ശ ജ​യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​ന് ആ​വേ​ശ ജ​യം. അ​വ​സാ​ന പ​ന്ത് വരെ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ നാ​ല് റ​ൺ​സി​നാണ് ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​ത്.

ഗു​ജ​റാ​ത്ത് ഉ​യ​ർ​ത്തി​യ 210 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 205 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. ലി​സെ​ല്ലെ ലീ​യും ലോ​റ വോ​ൾ​വാ​ർ​ഡും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

86 റ​ൺ​സെ​ടു​ത്ത ലി​സെ​ല്ലെ​യാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ്സ്കോ​റ​ർ. 54 പ​ന്തി​ൽ 12 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ലി​സെ​ല്ലെ​യു​ടെ ഇ​ന്നിം​ഗ്സ്. വോ​ൾ​വാ​ർ​ഡ് 38 പ​ന്തി​ൽ നി​ന്ന് 77 റ​ൺ​സെ​ടു​ത്തു. ഒ​ന്പ​ത് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും വോ​ൾ​വാ​ർ​ഡ് അ​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഗു​ജ​റാ​ത്തി​ന് വേ​ണ്ടി സോ​ഫി ഡി​വൈ​നും രാ​ജേ​ശ്വ​രി ഗ​യ്ക്ക്‌​വാ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കാ​ഷ്വി ഗൗ​തും ഒ​രു വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് 20 ഓ​വ​റി​ൽ പ​ത്ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 209 റ​ൺ​സ് എ​ടു​ത്ത​ത്.

സോ​ഫി ഡി​വൈ​നി​ന്‍റെ​യും ക്യാ​പ്റ്റ​ൻ‌ ആ​ഷ്ലെ ഗാ​ർ​ഡ്ന​റി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഗു​ജ​റാ​ത്ത് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 42 പ​ന്തി​ൽ 95 റ​ൺ​സെ​ടു​ത്ത സോ​ഫി​യാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. ഏ​ഴ് ബൗ​ണ്ട​റി​യും എ​ട്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സോ​ഫി​യു​ടെ ഇ​ന്നിം​ഗ്സ്.

ഗാ​ർ​ഡ്ന​ർ‌ 49 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ഡ​ൽ​ഹി​ക്ക് വേ​ണ്ടി ന​ന്ദ​നി ശ​ർ​മ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ചി​നെ​ല്ലെ ഹെ​ൻ‌​റി​യും ശ്രീ​ച​ര​ണി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഷെ​ഫാ​ലി വ​ർമ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി സോ​ഫി​യും ഗാ​ർ​ഡ്ന​റും; ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​ന് കൂ​റ്റ​ൻ സ്കോ​ർ

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് 20 ഓ​വ​റി​ൽ പ​ത്ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 209 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

സോ​ഫി ഡി​വൈ​നി​ന്‍റെ​യും ക്യാ​പ്റ്റ​ൻ‌ ആ​ഷ്ലെ ഗാ​ർ​ഡ്ന​റി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഗു​ജ​റാ​ത്ത് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 42 പ​ന്തി​ൽ 95 റ​ൺ​സെ​ടു​ത്ത സോ​ഫി​യാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. ഏ​ഴ് ബൗ​ണ്ട​റി​യും എ​ട്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സോ​ഫി​യു​ടെ ഇ​ന്നിം​ഗ്സ്.

ഗാ​ർ​ഡ്ന​ർ‌ 49 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ഡ​ൽ​ഹി​ക്ക് വേ​ണ്ടി ന​ന്ദനി ശ​ർ​മ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ചി​നെ​ല്ലെ ഹെ​ൻ‌​റി​യും ശ്രീ​ച​ര​ണി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഷെ​ഫാ​ലി വ​ർമ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ടോ​സ്; ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സിന് ബാറ്റിംഗ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഗു​ജ​റാ​ത്ത് ജ​യന്‍റ്സി​നെ​തി​രെ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, അ​നു​ഷ്ക ശ​ർ​മ, ആ​ഷ്ലെ ഗാ​ർ​ഡ്‌​ന​ർ (ക്യാ​പ്റ്റ​ൻ), ജോ​ർ​ജ് വെ​യ​ർ​ഹാം, ഭാ​ർ​തി ഫു​ൽ​മാ​ലി, ക​നി​ക അ​ഹു​ജ, കാ​ഷ്‌​വീ ഗൗതം, ത​നു​ജ ക​ൻ​വ​ർ, രാ​ജേ​ഷ്വ​രി ഗാ​യ​ക്‌​വാ​ദി, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ 

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ടീം: ​ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ഫാ​ലി വ​ർ​മ, ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മ​രി​സാ​ൻ കാ​പ്പ്, നി​ക്കി പ്ര​സാ​ദി, ചി​നെ​ല്ലെ ഹെ​ന്‍‌​റി, സ്നേ​ഹ് റാ​ണ, മി​ന്നു മ​ണി, ന​ന്ദി​നി ശ​ർ​മ, ശ്രീ ​ച​ര​ണി.

Sports

മും​ബൈ ഇ​ന്ത്യ​ൻ​സി​നു ജ​യം

ന​വി മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2026 സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നു ജ​യം.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​നെ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ മും​ബൈ 50 റ​ണ്‍​സി​ന് തോ​ൽ​പ്പി​ച്ചു.

സ്കോ​ർ: മും​ബൈ ഇ​ന്ത്യ​ൻ​സ് 20 ഓ​വ​റി​ൽ 195/4. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് 19 ഓ​വ​റി​ൽ 145. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

നാ​റ്റ് ഷി​വ​ർ ബ്ര​ന്‍റും (46 പ​ന്തി​ൽ 70) ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും (42 പ​ന്തി​ൽ 74 നോ​ട്ടൗ​ട്ട്) ചേ​ർ​ന്നാ​ണ് മും​ബൈ​യെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ഷി​നെ​ല്ലെ​യാ​ണ് (33 പ​ന്തി​ൽ 56) ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ. ഹ​ർ​മ​ൻ​പ്രീ​ത് കൗ​റാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

Sports

ഐ​പി​എ​ൽ താ​ര​ലേ​ലം; പൃ​ഥ്വി ഷായ്​ക്കും ടീ​മാ​യി

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ പൃ​ഥ്വി ഷാ​യ്ക്കും ടീ​മാ​യി. ആ​ദ്യ ര​ണ്ട് റൗ​ണ്ടു​ക​ളി​ലും ആ​വ​ശ്യ​ക്കാ​രി​ല്ലാ​തി​രു​ന്ന താ​ര​ത്തെ മൂ​ന്നാം റൗ​ണ്ട് ലേ​ല​ത്തി​ലാ​ണ് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ടി​സ്ഥാ​ന വി​ല​യാ​യ 75 ല​ക്ഷം രൂ​പ​ക്കാ​ണ് പൃ​ഥ്വി ഷാ​യെ ഡ​ല്‍​ഹി ടീ​മി​ലെ​ത്തി​ച്ച​ത്.

ന്യൂ​സി​ല​ന്‍​ഡ് പേ​സ​ര്‍ കെ​യ്ല്‍ ജൈ​മി​സ​ണെ അ​ടി​സ്ഥാ​ന വി​ല​യാ​യ ര​ണ്ട് കോ​ടി രൂ​പ​ക്ക് ഡ​ല്‍​ഹി അ​വ​സാ​ന റൗ​ണ്ടി​ല്‍ ടീ​മി​ലെ​ടു​ത്തു. അ​തേ​സ​മ​യം ആ​ദ്യ റൗ​ണ്ടി​ല്‍ ആ​രും വാ​ങ്ങാ​തി​രു​ന്ന ഇം​ഗ്ല​ണ്ട് ഓ​ള്‍ റൗ​ണ്ട​ര്‍ ലി​യാം ലി​വിം​ഗ്‌​സ്റ്റ​ണെ ര​ണ്ടാം റൗ​ണ്ടി​ല്‍ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സ്വ​ന്ത​മാ​ക്കി.

ര​ണ്ട് കോ​ടി രൂ​പ അ​ടി​സ്ഥാ​ന വി​ല​യു​ണ്ടാ​യി​രു​ന്ന ലി​വിം​ഗ്സ്റ്റ​ണാ​യി ര​ണ്ടാം റൗ​ണ്ടി​ല്‍ കോ​ല്‍​ക്ക​ത്ത​യാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നാ​ലെ 13 കോ​ടി രൂ​പ​ക്ക് ഹൈ​ദ​രാ​ബാ​ദ് ലി​വിം​ഗ്സ്റ്റ​ണെ ത​ങ്ങ​ളു‌​ടെ കൂ‌​ടാ​ര​ത്തി​ലെ​ത്തി​ച്ചു.

 

 

Sports

ഐ​​പി​​എ​​ൽ താ​​രലേ​​ലം ഇ​​ന്ന്

ന്യൂഡല്‍ഹി: ഐ​​പി​​എ​​ൽ 2026 സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള മി​​നി താ​​ര​​ലേ​​ലം ഇ​​ന്ന് ന​​ട​​ക്കും. 350 താ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട അ​​ന്തി​​മ ലേ​​ല​​ത്തി​​ൽ 10 ടീ​​മു​​ക​​ൾ​​ക്ക് കൂ​​ടി പ​​ര​​മാ​​വ​​ധി 77 താ​​ര​​ങ്ങ​​ളെ​​യാ​​ണ് ആ​​വ​​ശ്യം. ഇ​​തി​​ൽ 31 വി​​ദേ​​ശ താ​​ര​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടും. മി​​നി ലേ​​ല​​ത്തി​​ൽ നി​​ര​​വ​​ധി സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ൾ എ​​ത്തു​​ന്ന​​തി​​നാ​​ൽ പോ​​രാ​​ട്ടം ക​​ടു​​ക്കും. 237.55 കോ​​ടി​​യാ​​ണ് മി​​നി ലേ​​ല​​ത്തി​​ൽ ആ​​കെ ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ക. 10 ടീ​​മു​​ക​​ളും അ​​വ​​സാ​​ന സീ​​സ​​ണി​​ലെ പി​​ഴ​​വു​​ക​​ൾ നി​​ക​​ത്തി​​യു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്.

ലേ​​ല​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ചെ​​ല​​വ​​ഴി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത് കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നും (64.30 കോ​​ടി) ഏ​​റ്റ​​വും കു​​റ​​വ് മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നു​​മാ​​ണ് (2.75 കോ​​ടി). ഓ​​രോ ടീ​​മു​​ക​​ളും ലേ​​ല​​ത്തി​​ൽ ല​​ക്ഷ്യ​​മി​​ടു​​ന്ന താ​​ര​​ങ്ങ​​ളും ചെ​​ല​​വ​​ഴി​​ക്കാ​​വു​​ന്ന തു​​ക​​യും ഇ​​പ്ര​​കാ​​രം...


കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ്

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ചെ​​ല​​വ​​ഴി​​ക്കാ​​ൻ കൈ​​വ​​ശ​​മു​​ള്ള​​ത് കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​ണ്. 13 താ​​ര​​ങ്ങ​​ളെ ടീ​​മി​​ലെ​​ത്തി​​ക്കാ​​ൻ കോ​​ൽ​​ക്ക​​ത്ത​​യ്ക്ക് 64.30 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ക്കാം. ആ​​റ് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ​​യും പ​​രി​​ഗ​​ണി​​ക്കാം.

ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്

അ​​ഞ്ച് ത​​വ​​ണ ചാ​​ന്പ്യന്മാരാ​​യ ചെ​​ന്നൈ​​യ്ക്ക് 43.40 കോ​​ടി​​യാ​​ണ് ബാ​​ക്കി​​യു​​ള്ള​​ത്. നാ​​ല് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ പ​​ര​​മാ​​വ​​ധി ഒ​​ന്പ​​ത് താ​​ര​​ങ്ങ​​ളെ ടീ​​മി​​ലെ​​ത്തി​​ക്കാം. മി​​ക​​ച്ചൊ​​രു ഓ​​ൾ​​റൗ​​ണ്ട​​റെയും പേ​​സ​​റെയും സ്പി​​ന്ന​​റെയും സി​​എ​​സ്കെ ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്.

സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ്

25.50 കോ​​ടി. ര​​ണ്ട് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ 10 താ​​ര​​ങ്ങ​​ളെ ഹൈ​​ദ​​രാ​​ബാ​​ദി​​ന് സ്വ​​ന്ത​​മാ​​ക്കാം. മ​​ധ്യ​​നി​​ര​​യി​​ലേ​​ക്ക് മി​​ക​​ച്ച ബാ​​റ്റ​​റെ​​യും പേ​​സ് ബൗ​​ള​​റെ​​യും ഹൈ​​ദ​​രാ​​ബാ​​ദി​​ന് വേ​​ണം.

ലക്‌നോ സൂ​​പ്പ​​ർ ജ​​യന്‍റ്സ്

22.95 കോ​​ടി. നാ​​ല് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ ആ​​റ് താ​​ര​​ങ്ങ​​ളെ​​യാ​​ണ് പ​​ര​​മാ​​വ​​ധി ലക്‌നോവി​​ന് ടീ​​മി​​ലെ​​ത്തി​​ക്കാ​​നാ​​കു​​ക. മി​​ക​​ച്ച വി​​ദേ​​ശ പേ​​സ​​റെ ലക്‌നോ ല​​ക്ഷ്യ​​മി​​ടും.

ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ്

21.8 കോ​​ടി രൂ​​പ. എ​​ട്ട് താ​​ര​​ങ്ങ​​ളെ ടീ​​മി​​ലേ​​ക്കെ​​ത്തി​​ക്കാം. ഇ​​തി​​ൽ അ​​ഞ്ച് വി​​ദേ​​ശ താ​​ര​​ങ്ങ​​ളു​​മു​​ണ്ട്. മി​​ക​​ച്ച ബാ​​റ്റ​​ർ​​മാ​​ർ ഡ​​ൽ​​ഹി​​ക്ക് ആ​​വ​​ശ്യ​​മു​​ണ്ട്.

റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു

നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരായ ബം​​ഗ​​ളൂ​​രു​​വി​​ന് 16.4 കോ​​ടി​​യാ​​ണ് താ​​ര​​ങ്ങ​​ൾ​​ക്കാ​​യി ചെ​​ല​​വ​​ഴി​​ക്കാ​​നു​​ള്ള​​ത്. മ​​ധ്യ​​നി​​ര​​യ്ക്ക് ക​​രു​​ത്തു കൂ​​ട്ടാ​​ൻ ഓ​​ൾ​​റൗ​​ണ്ട​​റെ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ ടീം ​​കൂ​​ടു​​ത​​ൽ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു.

രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ്

16.05 കോ​​ടി. ഒ​​രു വി​​ദേ​​ശ താ​​രം ഉ​​ൾ​​പ്പെ​​ടെ ഒ​​ന്പ​​ത് താ​​ര​​ങ്ങ​​ളെ പ​​ര​​മാ​​വ​​ധി ടീ​​മി​​ലേ​​ക്കെ​​ത്തി​​ക്കാ​​ൻ രാ​​ജ​​സ്ഥാ​​ന് സാ​​ധി​​ക്കും. സാം ​​ക​​റ​​നും ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും ടീ​​മി​​ലേ​​ക്കെ​​ത്തി​​യ​​ത് രാ​​ജ​​സ്ഥാ​​ന് ക​​രു​​ത്ത് ന​​ൽ​​കും. മി​​ക​​ച്ച സ്പി​​ന്ന​​ർ​​മാ​​രെ ടീ​​മി​​ലെ​​ത്തി​​ക്കു​​ക​​യാ​​ണ് രാ​​ജ​​സ്ഥാ​​ന്‍റെ പ്ര​​ധാ​​ന ല​​ക്ഷ്യം.

ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ്

12.9 കോ​​ടി​​യാ​​ണു​​ള്ള​​ത്. നാ​​ല് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ച് താ​​ര​​ങ്ങ​​ളെ ഗു​​ജ​​റാ​​ത്തി​​ന് ടീ​​മി​​ലെ​​ത്തി​​ക്കാം.

പ​​ഞ്ചാ​​ബ് കിം​​ഗ്സ്

11.5 കോ​​ടി​​യു​​ണ്ട്. ര​​ണ്ട് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടെ നാ​​ല് പേ​​രെ ടീ​​മി​​ലെ​​ത്തി​​ക്കാം. ഡേ​​വി​​ഡ് മി​​ല്ല​​റെ പ​​ഞ്ചാ​​ബ് നോ​​ട്ട​​മി​​ടു​​ന്നു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്

അ​​ഞ്ച് ത​​വ​​ണ ചാ​​ന്പ്യന്മാരാ യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന് 2.75 കോ​​ടി ചെ​​ല​​വ​​ഴി​​ക്കാം. ഒ​​രു വി​​ദേ​​ശ താ​​ര​​ത്തെ ഉ​​ൾ​​പ്പെ​​ടെ അ​​ഞ്ച് താ​​ര​​ങ്ങ​​ളെ വ​​രെ പ​​ര​​മാ​​വ​​ധി മും​​ബൈ​​ക്ക് ടീ​​മി​​ലേ​​ക്ക് എ​​ത്തി​​ക്കാം.

Sports

സ​ഞ്ജു സാം​സ​ണ്‍ ഡ​ൽ​ഹി​യി​ലേ​ക്ക്...?

മും​ബൈ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ താ​ര​മാ​യ സ​ഞ്ജു സാം​സ​ണ്‍ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ലേ​ക്ക് ചേ​ക്കേ​റി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ലേ​ല​ത്തി​ന് മു​ൻ​പ് രാ​ജ​സ്ഥാ​നും ഡ​ൽ​ഹി​യും താ​ര കൈ​മാ​റ്റം ന​ട​ത്തി​യെ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ​ഞ്ജു​വി​ന് പ​ക​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് രാ​ജ​സ്ഥാ​നി​ൽ എ​ത്തി​യേ​ക്കും. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഡ​ൽ​ഹി​യു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്നാ​ണ് വി​വ​രം.

സ്റ്റ​ബ്സി​ന്‍റെ കൂ​ടെ ഒ​രു താ​ര​ത്തെ കൂ​ടി വേ​ണ​മെ​ന്നാ​ണ് രാ​ജ​സ്ഥാ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ ഡൽഹി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടെ തീ​രു​മാ​ന​മാ​യാ​ൽ സ​ഞ്ജു വീ​ണ്ടും ഡൽഹി​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കാം.

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​റെ ടീ​മി​ലെ​ത്തി​ക്കാ​ൻ ഡ​ൽ​ഹി​ക്ക് വ​ലി​യ താ​ത്പ​ര്യ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ താ​ര​ത്തി​ന് പ​ക​ര​മാ​യി പ്ര​ധാ​ന താ​ര​ങ്ങ​ളെ വി​ട്ടു​ന​ൽ​കാ​ൻ ഡ​ൽ​ഹി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ​യും സ​ഞ്ജു​വി​നാ​യി ഡ​ൽ​ഹി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

Latest News

Corehub Up